Events
സൗന്ദര്യലഹരി ഉപാസനാ പരിശീലനം
തന്ത്രശാസ്ത്രത്തിലെ അതി നിഗൂഢമായ തത്ത്വങ്ങളെ ഭാവനാചാതുരിയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന അത്യുജ്വലമായ സ്തോത്രകൃതിയാണു സൗന്ദര്യലഹരി. അത്ഭുതപ്പെടുത്തുന്ന ഉപമകളും, മനോഹരമായ പദപ്രയോഗങ്ങളും അടങ്ങിയ ഈ കൃതി, അതീവ രഹസ്യമായ സാധനാ-പ്രയോഗപദ്ധതികളുടേയും, ബീജാക്ഷരങ്ങളുടേയും കലവറയാണ് എന്നത് സാധകർക്കിടയിൽ മാത്രം നിലനില്ക്കുന്ന ഒരു രഹസ്യമാണ്. കഴിഞ്ഞ ഒരുപാടു വർഷങ്ങളായി തന്ത്രശാസ്ത്ര സംബന്ധിയായ വിഷയങ്ങളെ താത്പര്യമുള്ളവരിലേയ്ക്ക് എത്തിക്കുന്ന തഥാഗത അക്കാദമി സൗന്ദര്യലഹരിയുടെ ആസ്വാദനവും ഒപ്പം സാധനാക്രമവും ഉൾപ്പെടുത്തി രണ്ട് ദിവസം നീണ്ടുനില്ക്കുന്ന ഒരു സഹവാസ സാധനാ ശിബിരം സംഘടിപ്പിക്കുന്നു. പ്രകൃതി മനോഹരമായ വാഗമണ്ണിലെ ഋതംഭരയിൽ വച്ചാണ് ശിബിരം നടക്കുന്നത്. തഥാഗത അക്കാദമിയുടെ ചെയർമാനും ശിവം മാസികയുടെ എഡിറ്ററുമായ ശ്രീ ആർ. രാമാനന്ദാണ് ക്ലാസ് നയിക്കുന്നത്. സൗന്ദര്യലഹരിയെ അനുഭവിക്കാനും അതൊരു സാധനാപദ്ധതിയായി അനുഷ്ഠിക്കാനും താത്പര്യപ്പെടുന്ന ഏവർക്കും സ്വാഗതം.
Tara Japakrama
Free online class
പ്രിയപ്പെട്ടവരെ,
ഭവസാഗരത്തിൽ നിന്ന് നമ്മെ കര കയറ്റുന്ന മഹാശക്തി വിശേഷമാണ് താര, അതുകൊണ്ട് അവളെ ഭവതാരിണി എന്നും വിളിക്കുന്നു. തരണം ചെയ്യിപ്പിക്കുന്നവളാണ്, താരിണിയാണ്, താരകബ്രഹ്മമാണ് താര. ഭാരതത്തിലും ഭാരതത്തിന് പുറത്തുള്ളതുമായ സാധകരാൽ ഉപാസിക്കപ്പെടുന്ന അതിരഹസ്യമായ ശക്തി വിശേഷമാണ് താര. ലളിതയെ പോലെ കാളിയെ പോലെ തന്റെ കുലമായ താരാകുലത്തെ സംരക്ഷിച്ചു പോരുന്നവളാണ് താര.
താര എന്ന മഹാദേവതാ വിശേഷത്തിന്റെ പൊരുളുകളറിയാൻ നിങ്ങൾക്കും ഒരു അവസരം വന്നുചേർന്നിരിക്കുകയാണ്.വിശാലമായ ഒരു പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് താരാ ജപക്രമത്തെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങളിലേക്ക് പങ്കുവയ്ക്കുന്നത്.