@ Space by Rhythmbhara – യിൽ

2026 ഫെബ്രുവരി 15 ന്

പ്രോഗ്രാം ഷെഡ്യൂൾ

  • 6:00 PM – ദീപപ്രോജ്ജ്വലനം

  • 6:05 PM – ഉദ്ഘാടനം

  • 6 :30 PM – സത്സംഗം: തന്ത്രോക്തം രാത്രി സൂക്തം
    (ശ്രീല ശ്രീ ഡോ ശ്രീനാഥ് കാരയാട്ട് & ശ്രീല ശ്രീ ഡോ ആർ. രാമാനന്ദ്)

  • 8:00 PM – തോൽപ്പാവക്കൂത്ത് (കമ്പ രാമായണം)

  • 9.00 PM – ഭജൻ സന്ധ്യ: ഭൈരവനാദം ഭജനൻസ്
    (ശ്രീ മുരുകദാസ് ചന്ദ്രൻ്റെ നേതൃത്വത്തിൽ)

  • 11:11 PM – മഹാഭിഷേകം
    (രുദ്രം & ചമകം)
    തുടർന്ന് മഹാഭൈരവ ജാഗരണം

സത്സംഗം: തന്ത്രോക്ത രാത്രി സൂക്തം

ദേവീമാഹാത്മ്യത്തിലൂടെ അവതീർണ്ണമായ തന്ത്രോക്ത രാത്രി സൂക്തം ശൈവ-ശാക്ത തന്ത്ര പാരമ്പര്യങ്ങളിൽ അത്യന്തം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇവിടെ പരാമർശിക്കുന്ന രാത്രി ഇരുട്ടോ ഇല്ലായ്മയോ അല്ല, മറിച്ച് സർവഭേദങ്ങളും ലയിച്ചൊടുങ്ങുന്ന ബോധരൂപിണിയായ വിശ്വയോനി തന്നെയാണ്. ഉള്ളിലെ ഉണർവിലേക്കും ഉണ്മയിലേക്കുമുള്ള വാതിലാണ് തന്ത്രോക്ത രാത്രി സൂക്തം.

തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പുരാതന പാവനാടക കലയാണ് തോൽപ്പാവക്കൂത്ത്. ഭഗവതി ക്ഷേത്രങ്ങളിൽ രാത്രികാലങ്ങളിൽ അരങ്ങേറുന്ന ഒരു അനുഷ്ഠാന കല കൂടിയാണിത്. വെളിച്ചെണ്ണയിൽ എരിയുന്ന വിളക്കുകളുടെ വെളിച്ചത്തിൽ തുകൽ കൊണ്ട് നിർമ്മിച്ച പാവകളെ ചലിപ്പിച്ചാണ് കമ്പരാമായണത്തിലെ കഥ ആവിഷ്‌കരിക്കുന്നത്. ഇരുട്ടും വെളിച്ചവും കഥ പറയുമ്പോൾ കല ദേവതാർപ്പണമാവുന്നു . ശിവരാത്രിയുമായും ജാഗരണവുമായും ചേർന്നു പോവുന്ന ഒന്നാണ് തോല്പാവക്കൂത്ത്.

ഭൈരവനാദം ഭജൻ സന്ധ്യ

കേരളത്തിലെ ശൈവ- ഭൈരവ പാരമ്പര്യം പിന്തുടരുന്ന ഉപാസകനും ഗായകനുമാണ് ശ്രീ മുരുകദാസ് ചന്ദ്രൻ.
അദ്ദേഹം നയിക്കുന്ന ഭൈരവനാദം ഭജൻസ് ശിവരാത്രി തുടങ്ങിയ അവസരങ്ങളിൽ ഊർജപ്രവാഹമായി പടരുന്ന ഭജനകൾ കൊണ്ട് ശ്രദ്ധേയരാണ്. സാമ്പ്രദായിക ശൈവ കീർത്തനങ്ങളും താളാത്മകമായ ശിവനാമസ്മരണവും ചേരുന്ന ഈ അന്തരീക്ഷം നമ്മെ ജാഗ്രതയിലേക്കും ശിവാവബോധത്തിലേക്കും നയിക്കുന്നു.

രുദ്രം ചമകം മഹാഭിഷേകം

ഭയം, അഹന്ത, അപവിത്രത തുടങ്ങിയവയിൽ നിന്ന് മുക്തിയരുളുന്ന ഭവഭയനാശകനായ രുദ്രനിൽ അഭയം പ്രാപിക്കുന്ന വൈദിക സൂക്തമാണ് ശ്രീരുദ്രം. തികവും നിറവും, സമൃദ്ധിയും സമചിത്തതയും നൽകാൻ രുദ്രനോടുള്ള പ്രാർത്ഥനയാണിത്. ശിവലിംഗത്തിൽ മഹാഭിഷേകം നടക്കുന്ന വേളയിൽ മന്ത്രവും തീർത്ഥവും ഭക്തിഭാവവും ഒന്നായി ഒഴുകുന്നു. ഓരോ ജലകണവും നമുക്കുള്ളിലും പുറത്തും ശിവനെ ഉണർത്തുന്നു. ശിവരാത്രി രാവിൽ വേദമന്ത്രധ്വനിയുടെ ഗംഗയിൽ അലിയാൻ നമുക്കേവർക്കും സാധിക്കട്ടെ.

കൂടുതൽ വിവരങ്ങൾക്ക്
9995689331, 7012545896, 9633149896.
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.